മനാമ: ആഗോള തലത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലര്‍വാടി 'ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍' വിജ്ഞാനോത്സവത്തിന്റെ മെഗാ ഫിനാലെയില്‍ ബഹ്റൈനില്‍ നിന്നും മാറ്റുരച്ച പ്രതിഭകളെ ആദരിച്ചു. എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹയാ മര്‍യം ഒന്നാം സമ്മാനമായ ലാപ്‌ടോപ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജനില്‍ നിന്നും സ്വീകരിച്ചു. 

യോകോഗാവ മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ പ്ലാനിങ് മാനേജര്‍ ആയ അബ്ദുല്‍ ആദിലിന്റെയും ഡോ. റെഹ്നയുടെയും മകളാണ് എഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹയാ മര്‍യം. സിഞ്ചിലെ ഫ്രന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മലര്‍വാടി രക്ഷാധികാരി ജമാല്‍ നദ്‌വി അധ്യക്ഷത വഹിച്ചു. 

ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെയുടെ സെക്കന്റ് റൗണ്ടില്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരച്ച കുട്ടികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.