മനാമ: ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി 'എന്റെ നാട് എന്റെ കേരളം' മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തില്‍  അവതരിപ്പിക്കുക എന്നതാണ് മത്സരം. പ്രായപരിധി ഇല്ലാതെ നിലവില്‍ ബഹ്റൈന്‍ പ്രവാസിയായിരിക്കുന്ന ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. 

തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് സമ്മാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ വോയ്സ് റെക്കോര്‍ഡ് മൂന്ന് മിനിട്ടില്‍ കൂടാതെ വോയ്സ് റെക്കോര്‍ഡ് ചെയ്ത് ഒക്ടോബര്‍ 30-ന് മുന്നായി 3831 7034 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 3640 3756, 3937 8176, 3411 5170.