മനാമ: ലാല്‍ കെയേഴ്സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയില്‍ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്കാണ് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം പാസ്സ്‌പോര്‍ട്ടും നാട്ടിലേയ്ക്ക് തുടര്‍ചികിത്സയ്ക്കായി പോകാന്‍ വേണ്ടിയുള്ള വിമാന ടിക്കറ്റും കൈമാറിയത്. 

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവ കൈമാറിയത്. അപകടഘട്ടത്തില്‍ കൈതാങ്ങായി നിന്ന ലാല്‍കെയേഴ്സിനും മറ്റു അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.