മനാമ: ബഹ്‌റൈന്‍  ലാല്‍കെയേഴ്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്റെ ഭാഗമായി ഏപ്രില്‍ മാസത്തെ ചികിത്സാ ധനസഹായം കൈമാറി. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണനാണ് സഹായം കൈമാറിയത്. 

റമദാന്‍ മാസത്തിലെ സഹായമായി ബഹ്റൈനില്‍ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക്  സഹായവും ഭക്ഷണ സാധനങ്ങളും തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക്  ലാല്‍കെയേഴ്സ് അടുത്ത ദിവസങ്ങളില്‍ തന്നെ എത്തിക്കുമെന്നും ലാല്‍ കെയേര്‍സ് പ്രസിഡന്റ് ഫൈസല്‍ എഫ്.എം. , ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ്,  ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.