മനാമ: ബഹ്‌റൈനിലെ കുന്നംകുളം നിവാസികളുടെ സംഘടനയായ കുന്നംകുളം കൂട്ടായ്മ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. 

അദ്‌ലിയ ബാഗ് സാങ്ങ് തായ് റസ്റ്റോറന്റില്‍ വച്ച് നടന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. 

കുന്നംകുളം കൂട്ടായ്മയുടെ അംഗങ്ങള്‍ക്കായ് ഒരുക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ ആദ്യഘട്ടമായി കൂട്ടായ്മയിലെ 100 പേര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജോയിന്റ് സെക്രട്ടറി ധനൂപ് കാണിപ്പയ്യൂരിനു നല്‍കിക്കൊണ്ട് പ്രിന്‍സ് നടരാജന്‍ നിര്‍വ്വഹിച്ചു. 

ബഹ്‌റൈന്‍ എഫ് എം റേഡിയൊ ഫെയിം ഷിബു മലയില്‍, നൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൂട്ടായ്മയുടെ പ്രസിഡണ്ട് ജോയ് ചൊവ്വന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജെറി കോലാടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സനില്‍ കാണിപ്പയ്യൂര്‍ നന്ദിയും പറഞ്ഞു