മനാമ: മാറിവരുന്ന കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ മയ്യഴിക്കൂട്ടം കുടുംബാംഗങ്ങള്‍  ഒത്തുചേര്‍ന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. റഷീദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ ഒരു ലഘു ചിത്രം അദ്ദേഹം അവതരിപ്പിച്ചു. 
വി.സി.താഹിര്‍, മുഹമ്മദ് റിജാസ്, ഷബീര്‍ മാഹി, നിയാസ് വി.സി. മുനീര്‍ വികെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യപ്രഭാഷണം നടത്തിയ റഷീദ് മാഹി, ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേര്‍ത്ത് പിടിക്കേണ്ടതിന്റെ പ്രാധാന്യം സദസ്സിനെ ഓര്‍മ്മിപ്പിച്ചു. പ്രവാസികള്‍ അടക്കമുള്ളവരുടെ ആരോഗ്യ കാര്യത്തില്‍ ബഹ്റൈന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറോസ് മാഹി, ജാവേദ്, അഫ്‌സല്‍, നിസാര്‍, ടി.പി. അഫ്താബ്, കെ.എന്‍. സാദിഖ്, ജംഷീര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സഹീര്‍ അബ്ബാസ് നന്ദി പറഞ്ഞു.