മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടത്തി. രക്തം നൽകാം ജീവൻ നൽകൂ എന്ന സന്ദേശത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്ക് പ്രതിനിധി സെക്കന അൽ ജലമിയുടെ സാന്നിധ്യത്തിൽ കെ.പി.എഫ്. ജനറൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വി.സി.ഗോപാലനും, ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, അഷ്റഫ് എന്നിവർക്കുമൊപ്പം ക്യാമ്പ് നിയന്ത്രിച്ച് കൊണ്ട് ഹരീഷ്.പി.കെ, വേണു വടകര, ശശി അക്കരാൽ, സുജിത് സോമൻ, പ്രജിത്.സി, രജീഷ്.സി.കെ, അനിൽകുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സെക്കന അൽ ജലാമി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ട്രഷറർ റിഷാദ് വലിയകത്ത് നന്ദി പറഞ്ഞു.

Content Highlights: kpf blood donation camp at bahrain