കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തില്‍  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും, കേരള-കേന്ദ്ര സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നല്‍കുന്നതിനും ഓണ്‍ലൈന്‍ ആയി രണ്ടു ഓപ്പണ്‍ ഹൌസുകള്‍ ഇന്നലെ സംഘടിപ്പിച്ചു. കെ.പി.എ സല്‍മാനിയ, ബുദൈയ എന്നീ ഏരിയയുടെ നേതൃത്വത്തില്‍  ഇന്നലെ നടന്ന ഓപ്പണ്‍ ഹൗസുകളില്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ അവലോകനവും, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി, ട്രെഷറര്‍ രാജ് കൃഷ്ണന്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. 

ബുദൈയ ഓപ്പണ്‍ ഹൌസ് ഏരിയ കോ ഓര്‍ഡിനേറ്റര്‍ ജിതിനും, സല്‍മാനിയ  ഓപ്പണ്‍ ഹൌസ് ഏരിയ കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് ആര്‍ പിള്ളയും ഉത്ഘാടനം ചെയ്തു.  തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഹൌസില്‍ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോര്‍ക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയില്‍ അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചു. സല്‍മാനിയ ഏരിയ കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധന്‍, ലിജു ജോണ്‍, റെജിമോന്‍ ബേബിക്കുട്ടി, ബിജു ആര്‍ പിള്ള, വിഷ്ണു വേണുഗോപാല്‍,  ബുദൈയ ഏരിയ കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസാദ് കൃഷ്ണകുട്ടി, സുജിത് ചന്ദ്രശേഖരന്‍ , അനില്‍ കുമാര്‍, രാജേഷ്ബാബു എന്നിവര്‍  ഓപ്പണ്‍ ഹൗസ് നിയന്ത്രിച്ചു. 

അടുത്ത ആഴ്ച സല്‍മാദ് ഏരിയയുടെ നേതൃത്വത്തില്‍  ഓപ്പണ്‍ ഹൌസ്  ഉണ്ടായിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സല്‍മാദ് ഏരിയ പ്രസിഡന്റ് രതിന്‍ തിലക്  (3607 4018) , സെക്രെട്ടറി സലിം തയ്യില്‍ (3916 1214) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്