മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ സിത്ര, ഹിദ്ദ് ഏരിയകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച  നാലാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാന ക്യാമ്പില്‍  40 ഓളം പ്രവാസികള്‍ രക്തദാനം നടത്തി.  

കെ.പി.എ സിത്ര ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ബിനു കുണ്ടറ, നിഹാസ് പള്ളിക്കല്‍ , ഹിദ്ദ് ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അനൂബ് തങ്കച്ചന്‍  എന്നിവര്‍ ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസര്‍  അബ്ദുള്ള അമനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്  സ്വീകരിച്ചു.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെന്‍ട്രല്‍ കമ്മിറ്റി അംഗം നാരായണന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു.  ഹിദ്ദ് ഏരിയ പ്രസിഡന്റ് സ്മിതീഷ്, സിത്ര ഏരിയ സെക്രെട്ടറി സിദ്ധീഖ് ഷാന്‍ , ജോ. സെക്രെട്ടറി ഇര്‍ഷാദ്, ട്രെഷറര്‍ അരുണ്‍ കുമാര്‍ , വൈ. പ്രസിഡന്റ്  സാബിത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെ.പി.എ  വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗങ്ങളായ പൂജ പ്രശാന്ത്, ഷാമില ഇസ്മായില്‍, സല്‍മാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധന്‍  എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.