മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കേരള-കേന്ദ്ര സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നല്‍കുന്നതിനും ആണ് ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചത്. 

ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ ഹൗസില്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യ പ്രഭാഷണവും നടത്തി.  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ അവലോകനവും ട്രഷറര്‍ രാജ് കൃഷ്ണന്‍ ആശംസകളും അറിയിച്ചു. കെ.പി.എ വൈ. പ്രസിഡന്റ് വിനു ക്രിസ്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി ജെയിംസ് രാജ് സ്വാഗതം അറിയിച്ചു. 

തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഹൗസില്‍ നോര്‍ക്ക പദ്ധതികളില്‍ അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചു. ഏരിയ ട്രഷറര്‍ ഷിനു ഓപ്പണ്‍ ഹൗസ് നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന ഏരിയ കമ്മിറ്റി പുനഃസംഘടനയില്‍ ചാള്‍സ് ഇട്ടി (പ്രസിഡന്റ്), ബോജി രാജന്‍ (സെക്രെട്ടറി), കൃഷ്ണകുമാര്‍ എസ്. (വൈ.പ്രസിഡന്റ്), തോമസ് ബി. കെ. (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.  അടുത്ത ആഴ്ച സിത്ര, മനാമ ഏരിയകളുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.