KPAമനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന മെമ്പേഴ്സ് ബെനിഫിറ്റ് സ്‌കീമിനു തുടക്കം കുറിച്ചു. കെ.പി.എയുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ബഹ്റൈനിലെ വിവിധ എരിയകളിലെ നൂറോളം സ്ഥാപനങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള സേവനങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍  സ്‌കീമിലൂടെ അംഗങ്ങള്‍ക്ക് ലഭിക്കും. 

ബെനിഫിറ്റ് സ്‌കീമില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കെ.പി.എ വെബ്‌സൈറ്റിലൂടെയും, വാട്‌സ്ആപ് ഗ്രൂപ്പിലൂടെയും ലഭ്യമാകുമെന്നും, കെ.പി.എ അംഗങ്ങള്‍ക്കായുള്ള കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ഉടന്‍ അറിയിക്കുമെന്നും പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ബെനിഫിറ്റ് സ്‌കീം കണ്‍വീനര്‍ രജീഷ് പട്ടാഴി  എന്നിവര്‍ അറിയിച്ചു.