മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) വാര്‍ഷിക ജനറല്‍ ബോഡി യോഗം 2021- 22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഓറ ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നേരിട്ടും മറ്റ് അംഗങ്ങള്‍ ഓണ്‍ലൈനിലൂടെയും പങ്കെടുത്തു. പ്രസിഡണ്ട് വി.സി. ഗോപാലന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജയേഷ്.വി.കെ. വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും യോഗം ചര്‍ച്ച ചെയ്ത് അവ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് കെ. ടി. സലിം നിയന്ത്രിച്ചു.
2021-22 വര്‍ഷത്തെ കമ്മറ്റി പ്രസിഡന്റ് ആയി സുധീര്‍ തിരുനിലത്തിനെയും ജനറല്‍ സെക്രട്ടറി ആയി ജയേഷ്.വി.കെ മേപ്പയൂരിനെയും ട്രഷറര്‍ ആയി റിഷാദ് വലിയകത്ത്‌നെയും തിരഞ്ഞെടുത്തു. സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍ ജ്യോതിഷ് പണിക്കര്‍,രക്ഷാധികാരികളായി ഗോപാലന്‍ വി. സി, കെ. ടി സലീം, രവി സോള, യു കെ ബാലന്‍ എന്നിവരെയും, മുപ്പത് അംഗങ്ങള്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളായി ജമാല്‍ കുറ്റിക്കാട്ടില്‍, ഷാജി.പി, എം., എം. ബാബു (വൈസ് പ്രസിഡന്റ്മാര്‍), ഫൈസല്‍ പാട്ടാണ്ടി, ജിതേഷ് ടോപ്മോസ്റ്റ്, രമേശന്‍ പയ്യോളി (അസിസ്റ്റന്റ് സെക്രട്ടറിമാര്‍), അഷ്റഫ് (അസി. ട്രെഷറര്‍), സജീഷ് കുമാര്‍ (സെക്രട്ടറി-മെമ്പര്‍ഷിപ്പ്), പ്രജിത് നാദാപുരം, സവിനേഷ് (അസി. സെക്രട്ടറി-മെമ്പര്‍ഷിപ്പ്), മനോജ് മയ്യന്നൂര്‍ (സെക്രട്ടറി-എന്റര്‍ടൈന്‍മെന്റ്), ശ്രീജിത്ത് എ, അഖില്‍രാജ് (അസി.സെക്രട്ടറി-എന്റര്‍ടൈന്‍മെന്റ്), ശശി അക്കരാട്(കണ്‍വീനര്‍-ചാരിറ്റി), വേണു വടകര, ഹരീഷ് പി. കെ .(ജോയന്റ് കണ്‍വീനര്‍-ചാരിറ്റി), സത്യന്‍ പേരാമ്പ്ര (കണ്‍വീനര്‍-മീഡിയ/ ഐ.ടി), സുനില്‍ കുമാര്‍, സുധി (ജോയന്റ് കണ്‍വീനര്‍ -മീഡിയ/ ഐ. ടി) എന്നിവരെയും തിരെഞ്ഞെടുത്തു.
Content Highlights: Kozhikode Pravasi Forum elects new office bearers