kmccമനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സംഗമം ഓണ്‍ലൈനില്‍ നടത്തി. ജില്ലാ കെഎംസിസി യുടെ സൈബര്‍ വ്യൂ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ഈദ് സംഗമം ബഹ്റൈന്‍ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ കെഎംസിസി ഉപാധ്യക്ഷന്‍ ഷംസുദ്ധീന്‍ വെള്ളിക്കുളങ്ങര ഈദ് സന്ദേശം കൈമാറി. 

പ്രയാസങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ അഗ്‌നികുണ്ഠങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ ഈ അഗ്‌നിക്കുണ്ഠങ്ങളിലിറങ്ങി പരീക്ഷണത്തെ നേരിടാന്‍ കരുത്തുള്ള ഈമാനിക ബോധമുള്ള ഇബ്രാഹിമിന്റെ അനുയായികള്‍ ഇനിയും വളര്‍ന്നു വരേണ്ടതുണ്ട് എന്ന് വെള്ളിക്കുളങ്ങര ഉണര്‍ത്തി. ത്യാഗത്തിന്റെ പ്രതിരൂപമായി അവതരിക്കപ്പെട്ട ഇബ്രാഹിം നബിയുടെ പാത പിന്തുടര്‍ന്ന് കൊണ്ട് മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി മുന്‍ പ്രസിഡന്റും സി എച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്‌റുമായ എസ് വി ജലീല്‍, സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ബഹ്റൈന്‍ കെഎംസിസി ആക്ടിങ് സെക്രട്ടറി കെ പി മുസ്തഫ, സംസ്ഥാന സെക്രട്ടറി കെ യു ലത്തീഫ് എന്നിവര്‍ ആശംസ നേര്‍ന്നു. സംസ്ഥാന നേതാക്കളായ എ പി ഫൈസല്‍, ഒ കെ കാസിം, റഫീഖ് തോട്ടക്കര, എന്നിവര്‍ പങ്കെടുത്തു. ശരീഫ് വില്യാപ്പള്ളി, അഷ്റഫ് അഴിയൂര്‍, കാസിം നൊച്ചാട് ,അഷ്‌കര്‍ വടകര, എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴ സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍സൂര്‍ പി വി നന്ദിയും പറഞ്ഞു.