മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ബി.എം.സി. ഗ്ലോബലുമായി സഹകരിച്ച് 'കെ.പി.എഫ് ഫാമിലി ഫെസ്റ്റ് 21' ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു. 

ജൂലായ് 23ന് വൈകുന്നേരം മൂന്ന് മണി മുതല്‍ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെയും, ബഹ്‌റൈന്‍ മീഡിയാസിറ്റി ഗ്ലോബലിന്റെയും ഫേസ്ബുക്ക് പേജുകള്‍ വഴി ഒരേ സമയം ലൈവായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബഹ്‌റൈനിലെയും നാട്ടിലെയും പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങോടു കൂടി പരിപാടികള്‍ ആരംഭിക്കുമെന്ന് കെ.പി.എഫ് ഭാരവാഹികളായ സുധീര്‍ തിരുനിലത്ത് (പ്രസി.), ജയേഷ്.വി.ടശ (ജ.സെക്രട്ടറി), റിഷാദ്.വി (ട്രഷറര്‍), അഭിലാഷ് (സെക്ര. എന്റര്‍ടെയന്‍മെന്റ്) എന്നിവര്‍ അറിയിച്ചു.