മനാമ: ബഹ്‌റൈനില്‍ നിര്യാതനായ മാധ്യമ പ്രവര്‍ത്തകനും കോട്ടയം പ്രവാസി ഫോറത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ജോമോന്റെ കുടുംബത്തിനുള്ള സഹായധനം കൈമാറി. കോട്ടയം പ്രവാസി ഫോറം ജനറല്‍ സെക്രട്ടറി സിജു പുന്നവേലി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് രണ്ട് ലക്ഷം രൂപ കൈമാറിയത്.

ജോമോന്റെ കുടുംബത്തെ സഹായിക്കാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ബഹ്റൈന്‍ പ്രവാസികള്‍ മുന്‍പോട്ട് വരണമെന്നും കോട്ടയം പ്രവാസി ഫോറം നടത്തിയ ധനസമാഹരണം വന്‍ വിജയമാക്കാന്‍ സഹകരിച്ച കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നന്ദി അറിയിക്കുന്നുവെന്നും ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പ് പറഞ്ഞു.  

ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ജോമോന്റെ കുടുംബത്തെ സഹായിക്കണമെന്ന് കോട്ടയം പ്രവാസി ഫോറത്തിന് വേണ്ടി സിജു പുന്നവേലി തദവസരത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു.

Content Highlights: Kottayam Pravasi Forum Bahrain