മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും, കേരള-കേന്ദ്ര സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നല്‍കുന്നതിനും ഓണ്‍ലൈന്‍ ആയി രണ്ടു ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചു.  കെ.പി.എ  സിത്ര, മനാമ എന്നീ ഏരിയയുടെ നേതൃത്വത്തില്‍  നടന്ന ഓപ്പണ്‍ ഹൗസുകളില്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ അവലോകനവും, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രെട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. 

 സിത്ര ഓപ്പണ്‍ ഹൗസ് ഏരിയ കോ ഓര്‍ഡിനേറ്റര്‍ നിഹാസ് പള്ളിക്കലും,  മനാമ ഓപ്പണ്‍ ഹൗസ് ഏരിയ കോ ഓര്‍ഡിനേറ്റര്‍ മനോജ് ജമാലും ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഹൌസില്‍ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോര്‍ക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയില്‍ അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം ബിനു കുണ്ടറ  സിത്ര ഏരിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് കുമാര്‍, സിദ്ധിഖ് ഷാന്‍, അരുണ്‍ കുമാര്‍, സാബിത്, ഇര്‍ഷാദ്,   മനാമ ഏരിയ കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നവാസ് കുണ്ടറ, ഷഫീക് സൈഫുദ്ദീന്‍, ഗീവര്‍ഗീസ്   എന്നിവര്‍ ഓപ്പണ്‍ ഹൗസ് നിയന്ത്രിച്ചു. 

അടുത്ത ആഴ്ച ഹിദ്ദ് ഏരിയയുടെ നേതൃത്വത്തില്‍  ഓപ്പണ്‍ ഹൗസ്  ഉണ്ടായിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഹിദ്ദ് ഏരിയ പ്രസിഡന്റ് സ്മിതീഷ്  ഗോപിനാഥ് ( 33828091) , സെക്രെട്ടറി സജി കുളത്തിങ്കര  (3884 3186 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.