മനാമ:  ബഹ്‌റൈനില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊന്നോണം 2020 ന്റെ ഭാഗമായുള്ള ഓണക്കിറ്റും, ഓണസദ്യയും കൈമാറി. പ്രത്യേക സാഹചര്യത്തില്‍ ഓണം ആഘോഷിക്കാന്‍ കഴിയാത്ത തികച്ചും അര്‍ഹരായ അമ്പതോളം പേര്‍ക്കാണ് കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വഴി ഇത് എത്തിച്ചത്. പൊന്നോണം 2020 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളും മറ്റു കലാപരിപാടികളും അടുത്ത ആഴ്ചയില്‍ നടക്കുന്ന യൂട്യൂബ് പ്രോഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

Content Highlight: Kollam pravasi association onam