മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ സംഘടിപ്പിച്ച മോട്ടിവേഷന്‍ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോണ്‍ പനയ്ക്കലിനു കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് മെമന്റോ കൈമാറി.
കോവിഡ് പ്രതിസന്ധി കാലത്ത് പലവിധ പ്രശ്‌നങ്ങളുമായി സമ്മര്‍ദ്ദത്തിലായിരിന്ന മനസുകളെ ശാന്തമാക്കാന്‍ വേണ്ടി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ വിഭാഗം സംഘടിപ്പിച്ച മോട്ടിവേഷന്‍ ഡേ പരിപാടിയില്‍ 'ഒരു രാവും പുലരാതിരുന്നിട്ടില്ല' എന്ന പേരില്‍ ബഹ്റൈനിലെ പ്രശസ്തനായ കൗണ്‍സിലര്‍ ഡോ. ജോണ്‍ പനയ്ക്കല്‍ നയിച്ച ക്ലാസ്സില്‍ ഏകദേശം 60 ഓളം പ്രവാസികള്‍ പങ്കെടുത്തിരുന്നു.
Content Highlights: kollam pravasi association bahrain