മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ  ഈ വര്‍ഷത്തെ അഞ്ചാമത്തെ ഓണാഘോഷം റിഫ ഏരിയയില്‍ നടന്നു.  കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. 

ഏരിയ പ്രെസിഡന്റ്‌റ് ജിബിന്‍ ജോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദ് കുഞ്ഞു, ഏരിയ വൈ. പ്രെസിഡന്റ്‌റ് ദില്‍ഷാദ് രാജ്, ജോ. സെക്രട്ടറി ഷിബു സുരേന്ദ്രന്‍  എന്നിവര്‍ ആശംസകളും അറിയിച്ചു. 

കെ.പി.എ റിഫ ഏരിയ കമ്മിറ്റി ഐ.എം.സി ഹോസ്പിറ്റല്‍ റിഫയുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന 10 ദിവസത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ഹോസ്പിറ്റല്‍ പ്രതിനിധി ഡോ. പ്രിനീഷ് വര്‍ഗീസ് നിര്‍വഹിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണപ്പുടവ നല്‍കുകയും കൂടാതെ മുന്‍ കേരള ഫുട്‌ബോള്‍ താരം രാജേന്ദ്രനെയും കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.   

കെ.പി.എ വൈസ്പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അന്‍ഷാദ് അഞ്ചല്‍ സ്വാഗതവും,  ഏരിയ ട്രെഷറര്‍ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരയും, കുട്ടികളുടെ കലാപരിപാടികളും നടന്നു.  പിന്നീട് നടന്ന ആവേശകരമായ കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തില്‍ കൊല്ലം തണ്ടര്‍ ഗേള്‍സ് വിജയികളായി. ക്വയിലോണ്‍ സൂപ്പര്‍ ക്യൂന്‍സ് രണ്ടാം സ്ഥാനവും, ദേശിങ്ങനാട് ഏഞ്ചല്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.