kmcc bahrainമനാമ: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ നീറ്റ് അടക്കമുള്ള എൻട്രൻസ് പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്. ബഹ്റൈനിൽ പരീക്ഷാകേന്ദ്രം അനുവദിക്കാത്തപക്ഷം നിരവധി കുട്ടികളുടെ ഭാവി അവതാളത്തിലാകും. യാത്രാപരിമിതി കൂടി കണക്കിലെടുത്ത് പരീക്ഷാകേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ.എം.സി.സി ബഹ്റൈൻ ആക്ടിംഗ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, ആക്ടിംഗ് ജന. സെക്രട്ടറി കെ.പി മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു.