മനാമ: ജീവിതകാലം മുഴുവന്‍ മലയാളികളടക്കമുള്ള പ്രവാസികളെ സഹോദരങ്ങളെ പോലെ ചേര്‍ത്തുപിടിച്ച ബഹ്റൈന്‍ സ്വദേശിയും മനാമ സൂഖിലെ വസ്ത്ര വ്യാപാരിയുമായിരുന്ന മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തില്‍ കെഎംസിസി ബഹ്റൈന്‍ അനുശോചിച്ചു. എന്ത് ആവശ്യവുമായി സമീപിച്ചാലും ആവശ്യങ്ങള്‍ നടത്തി തരാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ എം സി സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. 

മലയാളികളെ സഹോദരന്മാരെ പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈന്‍ പ്രവാസികള്‍ക്ക് വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും മയ്യിത്ത് നിസ്‌കരിക്കണമെന്നും നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.