മനാമ: പ്രൊഫ. സിദ്ദീഖ് ഹസ്സന്റെ വിയോഗത്തില്‍ കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ഇസ്ലാമിക പ്രബോധന രംഗത്തും ജീവകാരുണ്യ മേഖലയിലും മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സജീവ സാന്നിധ്യമായ സിദ്ധീഖ് ഹസ്സന്റെ വിയോഗം തീരാനഷ്ടമാണെന്ന് കെ എം സി സി ബഹ്റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights:  kmcc bahrain