മനാമ: ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി ഇല്ലത്ത് അബ്ദുല്ല (60) യുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 30 വര്‍ഷത്തിലധികമായി മുഹറഖില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ ചൊവാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെത്തുടര്‍ന്നു അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായതിനെത്തുടര്‍ന്നു കിംഗ് ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു. നുസൈബ തൂണേരിയാണ് ഭാര്യ. മക്കള്‍: നുഫൈദ്, ഫിദാ ഫജര്‍, നാഫിദ്.
കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്ലയുടെ വിയോഗം ദു:ഖമേകുന്നതാണെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം എന്നിവര്‍ പറഞ്ഞു. പ്രവാസലോകത്തുനിന്ന് പെട്ടെന്നുണ്ടാവുന്ന മരണങ്ങള്‍ ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. കെ.എം.സി.സിയെ ചേര്‍ത്തുപിടിച്ച് പ്രവാസലോകത്ത് കര്‍മനിരതനായ അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തെ ഏവരും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും മയ്യിത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കണമെന്നും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. വിയോഗത്തില്‍ കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. അബ്ദുല്ലയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി മുഖേന നടക്കുന്നതായി കെ.എം.സി.സി മയ്യിത്ത് പരിപാലന കണ്‍വീനര്‍ കരീം കളമുള്ളതില്‍ അറിയിച്ചു.