മനാമ: അന്തര്‍ദേശീയ വോളിന്റീര്‍ ദിനത്തോടനുബന്ധിച്ചു കെഎംസിസി ബഹ്റൈന്‍ വോളിന്റീര്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഗമവും മധുരവിതരണവും നടത്തി. പ്രസ്തുത ദിവസം മനാമ നയീം ഹോസ്പിറ്റലില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയവര്‍ക്ക് വെള്ളം വിതരണം ചെയ്ത് കൊണ്ടാണ് വോളിന്റീര്‍ ദിനം ആഘോഷിച്ചത്. രാത്രി മനാമ കെഎംസിസി ഹാളില്‍ വെച്ചു നടന്ന സ്‌നേഹസംഗമം കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച് മധുരം വിതരണം ചെയ്തു കൊണ്ടാണ് ദിനം സമുചിതമായി ആഘോഷിച്ചത്.

സിദ്ധീഖ് അദ്‌ലിയ അധ്യക്ഷനായിരുന്നു. ആഷിഖ് പാലക്കാട് പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കെ.പി മുസ്തഫ, റഫീഖ് തോട്ടക്കര, അസ്ലം വടകര, കെ കെ സി മുനീര്‍, റഫീഖ് നാദാപുരം അബ്ദുറഹ്മാന്‍ മാട്ടൂല്‍, നിസാര്‍ ഉസ്മാന്‍, അഷ്‌കര്‍ വടകര, മൊയ്തീന്‍ പേരാമ്പ്ര, റഷീദ് ആറ്റൂര്‍, ഉമ്മര്‍ മലപ്പുറം, ശിഹാബ് പ്ലസ്, അസീസ് എ ടി സി, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എസ്.കെ.നാസര്‍ സ്വാഗതവും റിയാസ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.