മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഡിയ വിംഗും സ്റ്റുഡന്റ്‌സ് വിംഗും സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോവിഡ് ലോക്ക്ഡൗണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മീഡിയ വിംഗ് സംഘടിപ്പിച്ച 'വരയും വര്‍ണവും' ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ@75 പരിപാടിയോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് വിംഗ് നടത്തിയ ചിത്രരചന, പ്രബന്ധരചന മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങളാണ് മനാമ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സംഗമത്തില്‍ വിതരണം ചെയ്തത്. 

പരിപാടി കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍  ഉദ്ഘാടനം ചെയ്തു. നൂറുദ്ധീന്‍ മുണ്ടേരി അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഇവര്‍ക്ക് പുറമെ പിവി മന്‍സൂര്‍, ഹാരിസ് തൃത്താല, മുനീര്‍ ഒഞ്ചിയം, ഇസ്ഹാഖ് പി കെ, ജെപികെ തിക്കോടി, ശിഹാബ് പ്ലസ്, മാസില്‍ പട്ടാമ്പി, റിയാസ് ഓമാനൂര്‍, ആഷിക് തോടന്നൂര്‍, അഷ്റഫ് തോടന്നൂര്‍, ഷഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ധീന്‍, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി വി മന്‍സൂര്‍ സ്വാഗതവും ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു.