മനാമ: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി 'ഓര്‍മ്മതീരത്തെ ഇ അഹമ്മദ് സാഹിബ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇ അഹമ്മദ് അനുസ്മരണം ഫെബ്രുവരി രണ്ടിന് നടക്കും. ഇന്ന് രാത്രി 7.30ന് (ഇന്ത്യന്‍ സമയം രാത്രി 10.00) സൂമിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ അനുസ്മരണ സംഗമത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.