മനാമ: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് കെ. ജി. ബാബുരാജനെ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ബഹ്റൈന്‍ ആദരിച്ചു.
ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ രക്ഷാധികാരിയും മാര്‍ഗദര്‍ശിയുമായ ബാബുരാജിന് ലഭിച്ച അംഗീകാരത്തില്‍ ജി.എസ്.എസ്. പ്രതിനിധികള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സംഘടനയെ പ്രതിനിധീകരിച്ചു ചെയര്‍മാന്‍ ചന്ദ്രബോസ്, വൈസ് ചെയര്‍മാന്‍ ജോസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അര്‍ഹതക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നു ചെയര്‍മാന്‍ ചന്ദ്രബോസ് അഭിപ്രായപ്പെട്ടു.