മനാമ: പ്രവാസികള്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. ജി. ബാബുരാജിനെ ബഹ്റൈന്‍ നവകേരള ആദരിച്ചു. പ്രസിഡന്റ് ഇ ടി ചന്ദ്രന്‍ ബൊക്കെ നല്‍കുകയും കോഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല പൊന്നാട അണിയിക്കുകയും ചെയ്തു. സെക്രട്ടറി റെയ്‌സണ്‍ വര്ഗീസ്, ലോക കേരള സഭാംഗം ബിജു മലയില്‍, കോഡിനേഷന്‍ കമ്മറ്റി അംഗം എന്‍ കെ ജയന്‍ എന്നിവര്‍ പങ്കെടുത്തു.