മനാമ: ബഹ്‌റൈനില്‍ കോവിഡ് മൂലം മരണമടഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ സാം സാമുവലിന്റെ കുടുംബത്തിന് ഇതിനോടകം 15,45,922 രൂപ ധനസഹായം കൈമാറിയതായി ബഹ്‌റൈന്‍ കേരളീയ സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാജത്തെയും ബഹ്റൈനിലെ പൊതുസമൂഹത്തെയും വേദനിപ്പിച്ച സംഭവമാണ് സാം അടൂരിന്റെ നിര്യാണം. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള ശ്രമങ്ങള്‍ ബഹ്റൈനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. സമാജത്തിന്റെ വെല്‍ഫയര്‍ പദ്ധതിയില്‍ നിന്നുള്ള വിഹിതം ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കാനായി സമാഹരിക്കപ്പെട്ടത്.കോവിഡ് മൂലം പലരുടെയും കോണ്‍ട്രിബൂഷന്‍ തരാന്‍ വൈകിയതുകൊണ്ടും, നേതാക്കന്മാരുടെ തിരക്കു കൊണ്ടുമാണ് ഈ ചടങ്ങു നടത്താന്‍ വൈകിയത്. സാമിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പേരില്‍ 15,45,922 രൂപ ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞു.
കോവിഡ് മൂലം മരണപ്പെട്ട പാവപ്പെട്ട മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം നല്‍കിക്കൊണ്ട് മാതൃക സൃഷ്ടിച്ച സമാജം ഇതിനകം 26 വീടുകളാണ് ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. ബഹ്റൈനിലെ നാടകവേദികളില്‍ സജീവമായിരുന്ന നടി സാവിത്രിയുടെ വീടുപണി പൂര്‍ത്തിയാക്കാനുള്ള സമാജത്തിന്റെ ശ്രമങ്ങള്‍ നടന്നുവരുന്നതായും സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.