മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടയ്മയായ 'കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗസിൽ' (കെ.സി.ഇ.സി.) മലങ്കര സഭയിൽ കാലം ചെയ്ത തിരുമേനിമാരെ അനുസ്മരിച്ചു.

മലങ്കര മർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ, മർത്തോമ്മാ സഭയുടെ വലിയ തിരുമേനി ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി എിവരെയാണ് കെ.സി.ഇ.സി. അനുസ്മരിച്ചത്.


പ്രസിഡന്റ് റവ. വി. പി. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.സി.ഇ.സി. വൈസ്പ്രസിഡന്റുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിഡ്‌സ മാർക്ക്, റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ, റവ. ഫാദർ റോജൻ പേരകത്ത്, റവ. സാം ജോർജ്ജ്, റവ. ഫാദർ നോബിൻ തോമസ്, റവ. ഷാബു ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.