മനാമ: ബഹ്‌റൈന്‍ കേരളാ കാത്തലിക് അസോസിയേഷന്‍ ബഹ്‌റൈന്‍ ഫിനാന്‍സ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 23 മുതല്‍ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റ് സഖയ്യയിലെ കെ.സി.എ ഗ്രൗണ്‍ണ്ടിലാണ നടക്കുന്നത്. മത്സരത്തില്‍ 50 ഓളം ടീമുകള്‍ പങ്കെടുക്കും. ടീം രജിസ്‌ട്രേഷന് 35 ബി.ഡിയാണ് ഫീസ്. 10 അംഗങ്ങളുള്ളതാകണം ടീം. 

ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 500 ഡോളറും ട്രോഫിയും വ്യക്തിഗത ട്രോഫികളും റണ്ണര്‍ അപ്പ് നേടുന്ന ടീമിന് 300 ഡോളറും ട്രോഫിയും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. മികച്ച കളിക്കാരന്‍, മാന്‍ ഓഫ് ദ ഫൈനല്‍ മാച്ച്,  മികച്ച ബൗളര്‍, മികച്ച ബാറ്റ്‌സ്മാന്‍ തുടങ്ങിയ അവാര്‍ഡുകളും സമ്മാനിക്കും.

കെ.പി ജോസ്, സേവി മാത്തുണ്ണി, വര്‍ഗീസ് ജോസഫ് ബി എഫ് സി ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കി, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എം.കെ ജേക്കബ് (39294910), റോമി ചെറിയാന്‍ (36780153),അരുണ്‍ ഷെട്ടി (33329415) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.