മനാമ: ബഹ്‌റൈന്‍ കേരള കാത്തലിക് അസോസിയേഷന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ക്വിസ് ലൈവ് ഷോ 'ഗ്രാന്‍ഡ്മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ 2021'ന്റെ ജൂനിയര്‍ കാറ്റഗറി പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയില്‍ നിന്നു പങ്കെടുത്ത ദിസാന്‍സ ഹെറ്റിയാര്‍ക്കിയും സൗദി അറേബ്യയില്‍ നിന്നും പങ്കെടുത്ത പ്രജ്ഞ രാജേഷ് പിള്ളയും വിജയികളായി. അനീഷ് നിര്‍മലന്‍ ക്വിസ് മാസ്റ്റര്‍ ആയിരുന്നു. ഐ.ക്യൂ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് ഉള്‍പ്പെടെ അഞ്ചു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഘാന, സൗദി അറേബ്യ, പാകിസ്താന്‍, ശ്രീലങ്ക, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മാറ്റുരച്ചു. വിജയികള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടി.