മനാമ: ഇന്ത്യയുടെ 70 -മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹറിന്‍ കേരള കാത്തോലിക് അസോസിയേഷന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു.

കെ.സി.എ പ്രസിഡന്റ് കെ.പി.ജോസ്, ആക്ടിങ് ജനറല്‍ സെക്രട്ടറി ലിയോ പുല്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് രാവിലെ 6.30 ന് പതാകയുയര്‍ത്തി. തുടര്‍ന്ന് പ്രസിഡന്റ് സ്വാതന്ത്യദിന സന്ദേശം നല്‍കി. ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

സ്വാതന്ത്യദിനത്തോട് അനുബന്ധിച്ചുള്ള  കെ.സി.എ യുടെ സാംസ്‌കാരിക പരിപാടികള്‍ ആഗസ്ത് 18 ന് നടക്കും.

k3

k2

k4