മനാമ: ഏറെ ചർച്ച ചെയ്യപ്പെട്ട ഇന്ത്യയിലെ ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ പ്രതിപാദിക്കുന്ന ജയ് ഭീം സിനിമയെ ആധാരമാക്കി സോഷ്യൽ വെൽഫെയർ അസോസിയേഷൻ "കാഴ്ചക്കപ്പുറം" ജയ് ഭീം സംവാദ സദസ്സ് ഒരുക്കുന്നു. സിഞ്ചിലുള്ള ഫ്രൻറ്സ് ബാഡ്മിൻറൺ ഹാളിൽ നവംബർ 19 വെള്ളിയാഴ്ച രാത്രി 7:30 ന് നടക്കുന്ന സംവാദ സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3974 8867 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: kazhchaykkappuram debate to be conducted on friday