മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. എല്ലാ വര്‍ഷവും ഓപ്പണ്‍ വേദികളില്‍ സംഘടിപ്പിക്കാറുള്ള യൂത്ത് ഫെസ്റ്റ് ഈ വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. ബഹ്റൈന്‍ ഐമാക്കില്‍ വെച്ച് സെപ്റ്റംബര്‍ 24 ന് വൈകിട്ട് 4 മണിക്കാണ് ഐവൈസിസി വിവിധ കലാപരിപാടികളോടെ യൂത്ത് ഫെസ്റ്റ് നടത്തപ്പെടുന്നതെന്ന് ഐവൈസിസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീമിന്റെ നേതൃത്വത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ ഭാരവാഹികള്‍, എം പി മാര്‍ എംഎല്‍എ മാര്‍ കെപിസിസി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
 
. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹിം, ദേശീയ ജനറല്‍ സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ദേശീയ ട്രഷര്‍ നിതീഷ് ചന്ദ്രന്‍, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഹരി ഭാസ്‌കരന്‍, മാഗസിന്‍ എഡിറ്റര്‍ ബെന്‍സി ഗനിയുഡ് വസ്റ്റ്യന്‍, മീഡിയ സെല്‍ കണ്‍വീനര്‍ ബേസില്‍ നെല്ലിമറ്റം എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു