മനാമ: ഐ വൈ സി സി ബഹ്‌റൈന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ വിവിധ മേഖലകളില്‍ തുടരുന്നു. ഐ വൈ സി സി യുടെ 9 ഏരിയകള്‍ കേന്ദ്രീകരിച്ച് കൊണ്ട് കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് ആണ് ക്യാമ്പയിന്‍. പ്രവാസികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. അഴിമതിയും ധൂര്‍ത്തും ആയി കേരള ഭരണം നയിച്ച പിണറായി സര്‍ക്കാരിനെതിരെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതും എന്ന് പ്രവാസി മലയാളികള്‍ അഭിപ്രായപ്പെട്ടു

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപുലമായ ക്യാമ്പയിന്‍ ആണ് ഐവൈസിസി നടത്തുന്നത്. ഏരിയ തല ക്യാമ്പയിന്‍, തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, പോസ്റ്റര്‍ പ്രചരണം, സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തുടങ്ങിയ പരിപാടികള്‍ ആണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാത്രി 8 മണിക്ക് കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുമാരി അരിത ബാബു ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ യുഡിഎഫ് സംഘടന നേതാക്കള്‍ പങ്കെടുക്കും.