മനാമ:പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പോകുന്ന ഐ വൈ സി സി ടുബ്ലി സല്‍മാബാദ് ഏരിയ ഭാരവാഹിയായ ഇടുക്കി സ്വദേശിക്ക് ഐ വൈ സി സിയുടെ ഉപഹാരവും, ടിക്കറ്റും നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാമത്തെ സൗജന്യ ടിക്കറ്റ് ആണ് നല്‍കിയത്. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ പോകുവാന്‍ ബുദ്ധിമുട്ടുന്ന കൊല്ലം സ്വദേശി രാജുവിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നല്‍കി .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറാമത്തെ സൗജന്യ ടിക്കറ്റ് ആണ് നല്‍കിയത്.

ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം ടിക്കറ്റ് കൈമാറി. ദേശീയ ജനറല്‍ സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, മനാമ ഏരിയ പ്രസിഡണ്ട് നബീല്‍, ദേശീയ കമ്മറ്റി  അംഗം ഷഫീക്ക് കൊല്ലം എന്നിവര്‍ സന്നിഹിതരായിരുന്നു.