മനാമ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു. 

ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രിലിമിനറി റൗണ്ട് മത്സരങ്ങളും ആദ്യ സ്ഥാനങ്ങളില്‍ എത്തിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഫിനാലെയും സംഘടിപ്പിച്ചു. 

ഐ ഒ സി ബഹ്റൈന്‍ ദേശീയ പ്രസിഡണ്ട് മുഹമ്മദ് മന്‍സ്സൂറിന്റെ അധ്യക്ഷതയില്‍ നടന്ന ഗ്രാന്റ് ഫിനാലെ ഐ ഒ സി ഗ്ലോബല്‍ ചയര്‍മാന്‍ സാം പിത്രോഡ ഉത്ഘാടനം ചെയ്തു. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, ഡോ ആരതി കൃഷ്ണ, മന്‍സൂര്‍ പള്ളൂര്‍, അരുണ്‍ കേവല്‍റാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 ഡോ.ഷെമിലി പി ജോണ്‍, സന്തോഷ് ഒസ്റ്റിന്‍, തൗഫീഖ് അബ്ദുര്‍ ഖാദര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്വിസ്സ് മത്സരം നിയന്ത്രിച്ചത് സോണോറിറ്റ മെഹ്തയാണ്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഗൗരവ് പ്രകാശ് 576 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാമതെത്തി. ന്യൂ മില്ലേനിയം സ്‌കൂള്‍ വിദ്യാര്‍ഥി അനിമേഷ് പാണ്ഡെ 427 പോയിന്റുകള്‍ നേടി രണ്ടാമതും, ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ശ്രുതി ബതാനി 365 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഐ ഒ സി പ്രസിഡണ്ട് മുഹമ്മദ് മന്‍സൂര്‍ നല്‍കി. ഇവന്റ് എവറോളിംഗ് ട്രോഫി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്രൈന്‍ കരസ്ഥമാക്കി. എംബിഎം ഹോള്‍ഡിങ്‌സ്, പരിപാടിയുടെ മുഖ്യ സ്‌പോണ്‌സറും എയ്‌റോ സ്‌കോപ്പ്, യൂറോ ടര്‍ബൈന്‍, വീ ഫസ്റ്റ് ട്രേഡിങ്ങ്, പിന്‍പോയിന്റ് ട്രേഡിങ്ങ്, കേവല്‍റാം & സണ്‍സ്, അല്‍ ഹവാജ് എന്നിവര്‍ സ്‌പോണ്‍സറും ആയിരുന്നു. ഇവെന്റുമായി സഹകരിച്ച എല്ലാവര്‍ക്കും ഐ ഒ സി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി സംഘാടകര്‍ അറിയിച്ചു