മനാമ: ക്ലേ മോഡലിങ്ങില്‍ ഇന്റര്‍നാഷണല്‍ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ അഫ്രീന്‍ മറിയം അദ്നാനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിഫ ബ്രാഞ്ച് അനുമോദിച്ചു. ക്ലേ മോഡലിങ്ങില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഇടം നേടിയിരിക്കുകയാണ് എട്ടു വയസുകാരിയായ മിടുക്കി. തിരുവല്ല സ്വദേശികള്‍ ആയ അദ്‌നാന്‍ അഷറഫ്, അഖില സലീം ദമ്പതികളുടെ മകളാണ് അഫ്രീന്‍ മറിയം അദ്‌നാന്‍. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിഫ ബ്രാഞ്ച് പ്രസിഡന്റ് താഹിര്‍ സെക്രട്ടറി റാഷിദ് എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി ഹനീഫ കൊപ്പവും പങ്കെടുത്തു.