മനാമ: എഴുപത്തി അഞ്ചാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ രക്ഷാധികാരത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തുന്ന ചിത്രരചന മത്സരത്തിന് തുടക്കമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷയുടെ അധ്യക്ഷതയില്‍ നടന്ന വെബിനാര്‍ എംബസി തേര്‍ഡ് സെക്രട്ടറി ഇഹ്ജാസ് അസ്‌ലം, കോമ്പറ്റിഷന്‍ പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ്, ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി യുസുഫ് അലി സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദ് സെയ്ദ് നന്ദിയും പറഞ്ഞു. 

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് തലങ്ങളില്‍ (4 വയസ്സ് മുതല്‍ 18 വയസ്സ് വരെ) ഓഗസ്റ്റ് ഒന്നിന് തുടങ്ങിയ മത്സരത്തില്‍ ചിത്രങ്ങള്‍ ഇമെയില്‍ ചെയ്യാന്‍ ഉള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. മത്സര വിജയികളെ ഓഗസ്റ്റ് 18 ന് പ്രഖ്യാപിക്കും. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ലിങ്ക് : (https://shortest.link/xNb), 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ഫോണ്‍ : 33202833, 36185650, 34346583
ഇമെയില്‍ - isfbahrain@gmail.com