മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമില്‍  ഓണ്‍ലൈനിലാണ് സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ആയിരുന്നു ഹിന്ദി ദിനം. വിവിധ മത്സരങ്ങളിലെ വിജയികള്‍ ഇവരാണ്.

ഹിന്ദി കവിതാ പാരായണം: 1. ദീപന്‍ഷി ഗോപാല്‍, 2. അബ്ദുള്‍ റഹ്മാന്‍ ഷയാന്‍, 3. ശശാങ്കിത് രൂപേഷ് അയ്യര്‍. ഹിന്ദി ദോഹ പാരായണം: 1. രുദ്ര രൂപേഷ് അയ്യര്‍, 2. സുഹ അബ്ദുല്‍ ഖാദര്‍ ബാഷ, 3.പ്രന്‍ഷു  സൈനി. ഹിന്ദി ഉപന്യാസ രചന: 1. ആയിഷ ഖാനും ഇനായത് ഉല്ല ഖാന്‍, 2. അഹാന സ്മിത കുമാര്‍, 3.സേജല്‍ സജീവ്.

വകുപ്പ് മേധാവി ബാബു ഖാന്‍ പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ഒന്നാം സമ്മാന ജേതാക്കള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കുട്ടികളുടെ മികച്ച പ്രകടനത്തെയും അധ്യാപകരെയും അഭിനന്ദിച്ചു.