മനാമ: ജമാ അത്തെ ഇസ്‌ലാമി മുന്‍ ഉപാധ്യക്ഷനും മുന്‍ അമീറും മാധ്യമം ചെയര്‍മാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. 

ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച അദ്ദേഹം, എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പകരം വെക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു. സിദ്ദീഖ് ഹസ്സന്റെ വിയോഗം പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. 

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.