മനാമ: ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗലാലിയിലെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം വീണ്ടും മാതൃകയായി. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയില്‍  വലയുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുണ്യ റമദാന്‍ കാലത്ത് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നതെന്ന് ചാരിറ്റി കണ്‍വീനര്‍ ശശി അക്കരാല്‍ വിതരണ ചടങ്ങില്‍  അറിയിച്ചു, ചടങ്ങിന് പ്രസിഡന്റ് സുധീര്‍ തിരുനിലത്ത്, ആക്ടിംഗ് സെക്രട്ടറി ഫൈസല്‍ പാട്ടാണ്ടി, ജോയിന്റ് സെക്രട്ടറി ജിതേഷ് ടോപ്‌മോസ്റ്റ്, എന്നിവര്‍ നേതൃത്വം നല്‍കി.

അര്‍ഹരായ ലേബര്‍ ക്യാമ്പുകളിലുള്ളവര്‍ ഇത്തരം ഭക്ഷണ കിറ്റുകള്‍ ലഭിക്കാന്‍ കെ.പി.എഫ്.  ചാരിറ്റി വിംഗുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അറിയിച്ചു.