മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സിന്റെ ഭാഗമായി ബൊഹ്‌റാ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ റിഫാ വര്‍ക്ക് സൈറ്റിലെ 80 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. 
 
ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, അഡൈ്വര്‍ അരുള്‍ദാസ് തോമസ്, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, സുല്‍ഫിക്കര്‍ അലി, പങ്കജ് മാലിക് ഹരിബാബു, മുരളി നൊമൂല, രമണ്‍ പ്രീത്, എന്നിവര്‍ പങ്കെടുത്തു.