* ബാങ്ക് രാജ്യത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ടച്ച് പോയിന്റ് 
* ബഹ്‌റൈന്‍ ഉപഭോക്താക്കള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കുമായി സവിശേഷമായി രൂപകല്‍പന ചെയ്ത പദ്ധതികള്‍ ലഭ്യമാക്കും

ബഹ്‌റൈന്‍: ഐസിഐസിഐ ബാങ്ക് ജുഫൈറിലെ ഒയാസിസ് മാളിനു സമീപമുള്ള മന്നൈ പ്ലാസയില്‍ തങ്ങളുടെ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ രാജ്യത്തെ രണ്ടാമത്തെ ഫിസിക്കല്‍ ടച്ച് പോയിന്റാണിത്. മനാമ സെന്ററിലുള്ള റീട്ടെയില്‍ ബ്രാഞ്ചാണ് ആദ്യത്തേത്. മനാമ ബ്രാഞ്ചില്‍ ലഭ്യമായവയില്‍ നിക്ഷേപങ്ങളും പിന്‍വലിക്കലും ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇവിടെയും ലഭിക്കും. ഐസിഐസിഐ ബാങ്ക് ബഹറിനിന്‍ ചെറുകിട ബാങ്കിങ്, പ്രൈവറ്റ് ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ് സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി എച്ച്. ഇ. അലോക് കുമാര്‍ സിന്‍ഹ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ബഹ്‌റൈനില്‍ 2004 മുതല്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് ബാങ്കിന്റെ ബഹറിന്‍ കണ്‍ടി ഹെഡ് അമിത് ബെന്‍സല്‍ ചൂണ്ടിക്കാട്ടി. 

രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും തുടര്‍ന്ന് രണ്ടര മുതല്‍ വൈകിട്ടു നാ ലര വരെയുമാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ എല്ലാ മാസത്തിലേയും ഒന്നാമത്തേയും മൂന്നാമത്തേയും അഞ്ചാമത്തേയും ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും.

ഈ കേന്ദ്രത്തിലൂടെ ബാങ്കിന്റെ പദ്ധതികള്‍, പ്രത്യേകിച്ച് ബഹ്‌റൈനിലെ ഉപഭോ ക്താക്കള്‍ക്കായി രൂപകല്‍പന ചെയ്ത സേവിങ്‌സ്, കറണ്ട് ബാങ്ക് അക്കൗണ്ട്, സ്ഥിര നിക്ഷേപങ്ങള്‍, ആഗോള മണി ട്രാന്‍സ്ഫറുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍, ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവ ലഭ്യമാക്കും. ഇതിനു പുറമെ പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള നിരവധി പദ്ധതികളും ലഭ്യമായിരിക്കും. എന്‍ആര്‍ഐ അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവ ആരംഭിക്കല്‍, എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ മേലുള്ള വായ്പകള്‍, ഇന്ത്യയിലെ വസ്തുവിന്റെ പേരിലുള്ള വായ്പകള്‍, തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടുകളിലെ ഇടപാടുകള്‍, ഷെയര്‍ ട്രെയ്ഡിങ് ആരംഭിക്കല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നു ലഭിക്കും.

കേന്ദ്രത്തിന്റെ വിലാസം താഴെ കൊടുക്കുന്നു:

ഐസിഐസിഐ ബാങ്ക് സര്‍വീസ് സെന്റര്‍ 
ഷോപ്പ് നമ്പര്‍ 4, ഗ്രൗണ്ട് ഫ്‌ളോര്‍, 
ബില്‍ഡിങ് നമ്പര്‍ 176, റോഡ് നമ്പര്‍. 4005, ബ്ലോക്ക് 340 
മന്നെ പ്ലാസ ബില്‍ഡിങ്, ഒയാസിസ് മാളിനു സമീപം, ജുഫൈര്‍, കിങ്ഡം ഓഫ് ബഹ്‌റൈന്‍