മനാമ: ഗ്ലോബല്‍ നോളജ് ഫെസ്റ്റിന്റെ ഭാഗമായി ഐസിഎഫ് റിഫ സെന്‍ട്രല്‍ പരിധിയിലെ മദ്രസ ഹാദിയ ജനറല്‍ വിഭാഗങ്ങളിലുള്ളവരുടെ കരകൗശല മികവ് കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ക്രാഫ്റ്റ് ഇന്നൊവേഷന്‍ ഹണ്ട് ശ്രദ്ധേയമായി. അഡ്മിന്‍ സമിതിയുടെ കീഴില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും മികച്ച പ്രകടനം കാഴ്ച വെച്ചു. ഐസിഎഫ് റിഫ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ക്ലാസ്സില്‍ വെച്ച് നാഷണല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി റഫീഖ് ലത്തീഫി വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ജനറല്‍ വിഭാഗത്തില്‍ ഷംസീന ഫിറോസ് ഒന്നാം സ്ഥാനവും റഹ്മത് മഹമൂദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റുഡന്റ്സ് വിഭാഗത്തില്‍ മുഹമ്മദ് സിനാന്‍ ഒന്നാം സ്ഥാനവും ആദില മുഹമ്മദലി രണ്ടാം സ്ഥാനവും നേടി.