മനാമ: ഇന്ത്യന്‍ സംഗീതരംഗത്തെ മാസ്മരികമായ ശബ്ദത്തിനുടമയും പ്രഗത്ഭനുമായ ഗസല്‍ ഗായകന്‍ ഹരിഹരന്‍ നയിക്കുന്ന വ്യത്യസ്തവും വേറിട്ടതുമായ ഒരു സംഗീതനിശ ബഹ്‌റൈനില്‍ അരങ്ങേറുന്നു. ചോയ്സ് അഡ്വര്‍ട്ടൈസിംഗ് ആന്‍ഡ് പബ്ലിസിറ്റിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സും ചേര്‍ന്ന് 'ദില്‍ കി ബാത്' എന്ന പേരില്‍ ബഹ്‌റൈനിലെ സംഗീത ആസ്വാദകര്‍ക്കു വേണ്ടി അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ജനുവരി ഇരുപത്തിനാല് വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ബഹ്‌റൈന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആയിരത്തി ഇരുനൂറോളം സംഗീതാസ്വാദകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംഗീതസന്ധ്യയില്‍ അദ്ദേഹത്തോടൊപ്പം ഹാര്‍മോണിയത്തില്‍ അഖ്ലാക് ഹുസൈനും തബലയില്‍ ഷാഹ്ദാബ് റോഷന്‍ ഭാട്ടിയയും ഗിറ്റാറില്‍ സാംജോയ് ദാസും കീബോര്‍ഡില്‍ പ്രകാശ് ഉള്ളിയേരിയും പങ്കെടുക്കുന്നു. ഇവരെല്ലാം തന്നെ തങ്ങളുടെ രംഗത്ത് അ ന്താരാഷ്ട്ര പ്രശസ്തിയുള്ള കലാകാരന്മാരാണ്. ബഹറിനിലെ സംഗീതാസ്വാദകര്‍ക്കായി ഹരിഹരന്‍ എന്ന അതുല്യപ്രതിഭയെ വ്യത്യസ്തവും ശ്രദ്ധേയവുമായ രീതിയില്‍ അവതരിപ്പിക്കുന്ന സവിശേഷമായ ഒരു അവസരം സൃഷ്‌ക്കാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുന്നെ് ഐ.ഐ.പി.എ മാനേജിങ് ഡയറക്ടറും പ്രിന്‍സിപ്പലുമായ പ്രശസ്ത സംഗീതജ്ഞന്‍ അമ്പിളിക്കുട്ടന്‍ പറഞ്ഞു.
പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി ദില്‍ കി ബാത്തിന്റെ ഇവന്റ് കോഓര്‍ഡിനേറ്റര്‍ ഡോ. നിധി എസ് മേനോനുമായി 39465260 എന്ന നമ്പറിലോ ഐ.ഐ.പി.എ ഓഫീസുമായി 17231717 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അമ്പിളിക്കുട്ടന്‍, ജോസ് ഫ്രാന്‍സീസ്, ഡോ.ജോര്‍ജ്ജ് മാത്യു, ഡോ. നിധി എസ് മേനോന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: hariharan's musical night in bahrain