മനാമ: തീരദേശത്തു പരമ്പരാഗതമായി നിലനിന്നു പോരുന്ന ആഴക്കടല്‍ മല്‍സ്യബന്ധന രീതി അതെപടി നിലനിര്‍ത്തണമെന്നും നമുക്ക് അനുവദനീയമായ തീരപരിധിക്കുള്ളില്‍ മറ്റു വിദേശ കപ്പലുകള്‍ക്ക് മല്‍സ്യം പിടിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായ രീതിയില്‍ എതിര്‍ക്കുമെന്നും ആലപ്പുഴ അന്തര്‍ദേശിയ പ്രവാസി കമ്മീഷന്‍. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തീരദേശത്തെ അവഗണിക്കുന്നതിനെയും തീരദേശ പദ്ധതികള്‍ പലതും അട്ടിമറിക്കുന്നതിനെയും കമ്മീഷന്‍ അപലപിച്ചു.

തീരദേശത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനും തടസം സൃഷ്ടിക്കുന്ന എല്ലാ ഇടപെടലുകളെയും എന്ത് വിലകൊടുത്തും തടയുമെന്നു യോഗം വിലയിരുത്തി. കമ്മീഷന്‍ ഡയറക്ടര്‍ ഫാ. തോമസ് ഷൈജു ചിറയില്‍, വൈസ് പ്രസിഡന്റ് രാജു ജേക്കബ് (യു.ഏ.ഈ.), ജനറല്‍ സെക്രട്ടറി പോള്‍ ഗ്രിഗോറി (സൗദി), ഫിനാന്‍സ് സെക്രട്ടറി മാര്‍ഷല്‍ സോളമന്‍ (കുവൈറ്റ്), ജോയിന്‍ സെക്രട്ടറി ഫ്‌ലീഷ്യ ജോണി (ഖത്തര്‍), മീഡിയ സെക്രട്ടറി ജോണ്‍സന്‍ ജോസഫ് (ബഹ്‌റൈന്‍) എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Content Highlights: Gulf, Bahrain