മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഹജ്ജ് - ഉംറ നിര്‍വഹിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വ്യാഴം വൈകിട്ട് 8.00 ന് ഓണ്‍ലൈന്‍ സൂം പ്‌ളാറ്റ്‌ഫോം വഴി നടക്കുന്ന പരിപാടി ദാറുല്‍ ഈമാന്‍ കേരള വിഭാഗം രക്ഷാധികാരി ജമാല്‍ നദ്വി ഉദ്ഘാടനം ചെയ്യും.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ജഅഫര്‍ എളമ്പിലാക്കോട്, സമീര്‍ സ്വലാഹി, സഈദ് റമദാന്‍ നദ്വി, അബ്ദുല്‍ ഹഖ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33373214 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.