മനാമ;  ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം 'ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം' എന്ന തലക്കെട്ടില്‍ ഓണ്‍ലൈനില്‍ പൊതു സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തു കാരി എച്ച്മുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹം ഇന്ന് ശാരീരീക പീഡനം മാത്രമല്ല മാനസികവും ആത്മീയവും ഭാഷാ പരവുമായ പീഡനങ്ങളും അവഗണനയും അനുഭവിക്കുന്നുണ്ട്. 

എല്ലാ മേഖലയിലും സ്ത്രീത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ഇതില്‍ നിന്നുള്ള മോചനത്തിനായി ഒന്നിച്ചുള്ള സാമൂഹിക ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. സ്ത്രീയെ ബഹുമാനിക്കാനും  സുരക്ഷ ഉറപ്പാക്കാനും കുടുംബത്തിലും സമൂഹത്തിലും അര്‍ഹമായ അവകാശങ്ങള്‍ മാനിക്കാനും തയാറാകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീയെ ബഹുമാനിക്കുന്ന സമൂഹം സാധ്യമാകുന്നതിന് തലമുറകളെ ബോധവത്ക്കരിച്ചെടുക്കേണ്ടത് ഏവരുടെയും കടമയാണെന്ന് ചെയ്യപ്പെടലുകളില്‍ നിന്നും മുക്തരാവുകയുള്ളൂവെന്നും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.  

ഫ്രെറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി സെക്രട്ടേറിയറ്റ് അംഗം ഫസ്‌ന മിയാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോണ്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 

വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ സാജിദ സലീം സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം റഷീദ സുബൈര്‍ നന്ദിയും പറഞ്ഞു. ഷൈമില നൗഫല്‍ ആലപിച്ച പ്രാര്‍ഥനാഗീതത്തോടെ ആരംഭിച്ച സമ്മേളനം നദീറ ഷാജി നിയന്ത്രിച്ചു. ഉമ്മു സല്‍മ ഗാനം ആലപിച്ചു. ബുഷ്‌റ റഹീം, നജ്മ സാദിഖ്, സഈദ റഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlight: Friends vanitha sangamam